Skip to main content

ബയോ കമ്പോസ്റ്റര്‍ ബിന്‍  വിതരണം ചെയ്തു

 

ആലപ്പുഴ: ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി അരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ബയോ കമ്പോസ്റ്റര്‍ ബിന്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി നിര്‍വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുടുംബത്തില്‍ ഒന്ന് എന്ന നിലയില്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബയോ കമ്പോസ്റ്റര്‍ ബിന്നുകള്‍ വിതരണം ചെയ്യും. സബ്‌സിഡി നിരക്കിലാണ് വിതരണം. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ. ഉദയകുമാര്‍, വി.ഇ.ഒ പി.എം. അലിയാര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date