Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറിയുമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്

 

ആലപ്പുഴ: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിക്കു തുടക്കമിട്ട് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്. എച്ച്. സലാം എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോ വാര്‍ഡിലേയും 300 വീടുകളിലേക്കാണ് തുടക്കത്തില്‍ പച്ചക്കറി വിത്തുകളും തൈകളും നല്‍കുന്നത്. പുന്നപ്ര ജെ.ബി. സ്‌കൂള്‍ ഗാര്‍ഡന്‍, കാര്‍ഷിക ഗ്രാമസഭ, ഞാറ്റുവേലച്ചന്ത, നാളികേര മിഷന്റെ തെങ്ങിന്‍ തൈ വിതരണം എന്നിവയുടെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു. ദേശീയപാതയോരം, സര്‍ക്കാര്‍ ഓഫീസ് പരിസരം,  എന്നിവിടങ്ങളിലും കുടുംബശ്രീ, സന്നദ്ധ സേന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തരിശ് ഭൂമികളിലുമാണ് ആദ്യ ഘട്ടത്തില്‍ കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം എം. ഷീജ, പഞ്ചായത്തംഗങ്ങള്‍, ക്യഷി ഓഫീസര്‍ ജഗന്നാഥന്‍, സ്‌കൂള്‍ എച്ച്.എം. അഹമ്മദ് കബീര്‍, കെ. ജഗദീശന്‍ എന്നിവര്‍ പങ്കെടുത്തു.

date