Skip to main content

ജില്ല ആസൂത്രണ സമിതി തെരഞ്ഞെടുപ്പ്  ജൂലൈ ആറ്, ഏഴ് തീയതികളില്‍ 

 

ആലപ്പുഴ: പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതി അംഗീകാരവും വിവിധ വികസന പരിപാടികളുടെ ഏകോപനവും നടത്തുന്ന ഭരണഘടനാ സമിതിയായ ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായ 15 അംഗ ആസൂത്രണ സമിതിയിലേയ്ക്ക് ജില്ലാ പഞ്ചായത്തില്‍ നിന്ന് പത്തുപേരെയും നഗരസഭകളില്‍ നിന്നും രണ്ടുപേരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഒരംഗത്തെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ജില്ലാ പഞ്ചായത്തിലേയും നഗരസഭകളിലേയും 238 അംഗങ്ങളാണ് വോട്ടര്‍മാര്‍. ജില്ലാ പഞ്ചായത്തിലെ  അഞ്ചും നഗരസഭയില്‍ ഒന്നും സ്ത്രീ സംവരണ സ്ഥാനങ്ങളാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നുള്ളവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലൈ ആറിന് രാവിലെ 11മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും നഗരസഭകളിലെ അംഗങ്ങളില്‍ നിന്നുള്ളവരെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലൈ ഏഴിന് രാവിലെ 11മണിക്ക് ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം രാവിലെ 11ന് മുമ്പായി നാമനിര്‍ദ്ദേശ പത്രികള്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസറായി ജില്ലാ പ്ലാനിങ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

date