Skip to main content

വനിതകൾക്ക് സ്വയം തൊഴിൽ വായ്പ

 

സ്വയം തൊഴിൽ  സംരംഭങ്ങൾ ആരംഭിക്കുന്നതിന്  വനിതകൾക്കും ഗ്രൂപ്പുകൾക്കും   സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍റെ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം.

നിശ്ചിത വരുമാന പരിധിയില്‍ പെട്ട  18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പ അഞ്ച് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. 

കുടുംബശ്രീ സി.ഡി.എസുകൾക്ക് ഒന്നര കോടി രൂപ വരെയും സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കർമ്മ സേന / ശുചീകരണ തൊഴിലാളി യൂണിറ്റുകൾക്ക് ആറു ലക്ഷം രൂപ വരെയും വായ്പ നൽകും. 

അപേക്ഷാ ഫോറം www.kswdc.com എന്ന സൈറ്റിൽ  ലഭിക്കും.പൂരിപ്പിച്ച അപേക്ഷാ ഫോറം വനിതാ വികസന കോർപ്പറേഷൻ കോട്ടയം ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 9446415014, 9495233415

date