Post Category
വനമിത്ര പുരസ്കാരത്തിന് അപേക്ഷിക്കാം
ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വനം-വന്യജീവി വകുപ്പ് നല്കുന്ന 2021-22ലെ വനമിത്ര പുരസ്കാരത്തിന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷിക്കാം.
കണ്ടല്‍ കാടുകള്‍, ഔഷധ ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയിലും 25000 രൂപയും ഫലകവും അടങ്ങുന്ന ഒരു പുരസ്കാരം വീതമാണ് നല്‍കുക. അപേക്ഷകള്‍ ജൂലൈ 31 വരെ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം പാറമ്പുഴയിലെ സാമൂഹ്യ വനവത്കരണ വിഭാഗം ഓഫീസിലോ 0481 2310412 എന്ന നമ്പരിലോ ബന്ധപ്പെടണം
date
- Log in to post comments