Skip to main content

പുനര്‍ഗേഹം പദ്ധതിയിലൂടെ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കും: മന്ത്രി വി.അബ്ദുറഹ്‌മാന്‍ എടകടപ്പുറത്ത് കടല്‍ഭിത്തി പ്രവൃത്തി വിലയിരുത്തി

കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുനര്‍ഗേഹം പദ്ധതിയിലൂടെ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി          വി.അബ്ദുറഹ്‌മാന്‍. പുനരധിവാസത്തിന് താത്പര്യമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ എത്രയും വേഗം അപേക്ഷ നല്‍കണമെന്നും മന്ത്രി പറഞ്ഞു. കടലാക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച താനൂര്‍ എടകടപ്പുറത്ത് 40 ലക്ഷം രൂപ ചെലവില്‍ കടല്‍ഭിത്തി കെട്ടുന്ന പ്രവൃത്തി നേരിട്ടെത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറമരുതൂര്‍ പ്രസിഡന്റ് പി.പി സൈതലവി, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി ശശി, പി.ഹംസക്കുട്ടി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

date