Skip to main content

ഓണ്‍ലൈന്‍ പഠനം: തിരൂരില്‍ മൊബൈല്‍ ഫോണുകള്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും

 

ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കും
 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇന്ന് (ജൂലൈ രണ്ട്) മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്കും തുടക്കമാകും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. പച്ചക്കറി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രീത പുളിക്കല്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ബീന ഒരുമുറം പച്ചക്കറി പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും മൊബൈല്‍ ഫോണ്‍ ചലഞ്ചിലൂടെ ഫണ്ട് സ്വരൂപിച്ചാണ് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി സൗകര്യമൊരുക്കുന്നത്. മുപ്പതോളം മൊബൈല്‍ ഫോണുകളാണ് സമാഹരിച്ച് നല്‍കുന്നത്. ഈ ഫോണുകള്‍ ചടങ്ങില്‍ മന്ത്രി തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈമാറും.

date