Skip to main content

കുടുംബശ്രീയില്‍ നിയമനം ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം

ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ               ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിനാല്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായസഹായം നല്‍കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്‍ വിവിധ തസ്തികകളില്‍ താത്ക്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടീം ലീഡര്‍, കമ്മ്യൂണിറ്റി         എഞ്ചിനീയര്‍,  കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആനക്കയം, ഒതുക്കുങ്ങല്‍, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, താഴേകോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, കരുളായി, കരുവാരക്കുണ്ട്, തുവൂര്‍, നിറമരുതുര്‍, ഒഴുര്‍, പെരുമണ്ണക്ലാരി, തിരുന്നാവായ, വെട്ടം, ആതവനാട്, തെന്നല, പറപ്പൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിയമനം. ടീ ലീഡര്‍ തസ്തികയിലേക്ക് എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി, റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/ സാമൂഹ്യസേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍  പരിജ്ഞാനം അഭികാമ്യം.  കമ്മ്യൂണിറ്റി എഞ്ചിനീയറിന്  ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനിയറിങ്, റൂറല് ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യസേവനം/ സാമൂഹ്യ കുടി വെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍   പരിജ്ഞാനംഅഭികാമ്യം.  കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക്  ഡിഗ്രി, റൂറല്‍ ഡവലപ്‌മെന്റ്‌പ്രോഗ്രാം/സാമൂഹ്യസേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, ടൂവിലര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം തുടങ്ങിവയാണ് യോഗ്യത. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക്  മുന്‍ഗണന.  അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്.  താത്പര്യമുള്ളവര്‍ അപേക്ഷ ബയോഡാറ്റാ സഹിതം memalappuram@gmail.com എന്ന മെയിലിലേക്കോ അല്ലെങ്കില്‍ മലപ്പുറം സിവില്‍           സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ  ചെയ്യണമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date