Skip to main content

വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റിന് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ  സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ഫിഷര്‍ ടു വിമന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തീരമൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സീ ഫുഡ് റസ്റ്റോറന്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ഗ്രൂപ്പില്‍ അഞ്ച് അംഗങ്ങള്‍ വരെ ഉള്‍പ്പെടാം. അപേക്ഷകള്‍ അതത് മത്സ്യഭവനുകളില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ മത്സ്യഭവനുകളിലോ പൊന്നാനി  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജൂലൈ ഒന്‍പതിനകം നല്‍കണം. ഫോണ്‍: 9947440298, 9745921853.

date