Skip to main content

ഗ്രന്ഥശാലകളിൽ അയൽപക്ക പഠനകേന്ദ്രങ്ങളൊരുക്കണം: ലൈബ്രറി കൗൺസിൽ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ബദൽ സംവിധാനമായ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഗ്രന്ഥശാലകളിൽ അയൽപക്ക പഠനകേന്ദ്രങ്ങളൊരുക്കാൻ ഗ്രന്ഥശാലകൾ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ പ്രവർത്തകരോട് അഭ്യർഥിച്ചു. ഗ്രന്ഥശാലകളിലെ ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, അക്ഷരസേന വളണ്ടിയർമാരുടെയും പ്രാദേശികമായി അധ്യാപകരുടെയും അഭ്യസ്തവിദ്യരുടെയും സേവനങ്ങൾ, കൗൺസലിംഗ് എന്നിവയും ലഭ്യമാക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ക്ലാസുകൾ കാണാൻ പ്രയാസപ്പെടുന്ന കുട്ടികൾക്ക് വേണ്ട മറ്റ് സൗകര്യങ്ങളും ലഭ്യമാക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന  പഠനസാമഗ്രികൾ ഉപയോഗപ്പെടുത്തിയും കോവിഡ് കാലത്തെ ഓൺലൈൻ പഠനം ഏറ്റവും ഫലപ്രദമാക്കാൻ നല്ല നിലയിൽ ഇടപെടണമെന്നും കൗൺസിൽ അഭ്യർഥിച്ചു.
ജില്ലാ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഗ്രന്ഥാലോകം മാസിക ചീഫ് എഡിറ്റർ പി വി കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ജോയന്റ് സെക്രട്ടറി ടി രാജൻ എന്നിവർ സംസാരിച്ചു.
 

date