Skip to main content

ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ ഓക്സിജൻ പ്ലാന്റ് നിർമാണം ദ്രുതഗതിയിൽ

 

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ പി എം കെയർ മുഖേന ലഭ്യമാക്കിയ ഓക്സിജൻ പ്ലാന്റിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നു. ജൂൺ മാസാവസാനം എത്തിച്ച പ്ലാന്റ് സ്ഥാപിക്കുന്ന ജോലികളാണ് നടന്നുവരുന്നതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ജമുന വർഗീസ് അറിയിച്ചു. 
 നിലവിൽ കോവിഡ് ആശുപത്രിയായികൂടി പ്രവർത്തിക്കുന്ന ഇവിടുത്തെ ചികിത്സാ ആവശ്യങ്ങൾക്കായി പുറത്തു നിന്നും ഓക്സിജൻ കൊണ്ട് വരേണ്ട സാഹചര്യം പ്ലാന്റ് നിർമാണം  പൂർത്തിയാക്കുന്നതൊടെ ഒഴിവാകും. ഒരുമിനിറ്റിൽ 1000 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റിൽനിന്ന് 150 രോഗികൾക്കുവരെ ഒരേസമയം ഗുണനിലവാരമുള്ള ഓക്സിജൻ ലഭ്യമാക്കാം. നിർമാണം പൂർത്തിയാക്കുന്നത്തോടെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ, പൈപ്പിലൂടെ ഓരോ രോഗിയുടെയും കിടക്കയുടെ സമീപം എത്തിക്കാനാകും.

date