Skip to main content

സ്ത്രീ അതിക്രമങ്ങള്‍ക്കെതിരെ ഗ്രന്ഥശാലകളില്‍ സ്‌നേഹപഥം

ലിംഗ സമത്വത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ പൊതു സമൂഹത്തെ ഉണര്‍ത്താന്‍ സ്‌നേഹഗാഥയുമായി ലൈബ്രറി കൗണ്‍സില്‍. ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ചാണ് പരിപാടി. പൊതുസമൂഹത്തിലും വീടുകളിലും സ്ത്രീകള്‍ രണ്ടാംകിട പൗരന്‍മാരാണെന്ന ചിന്താഗതി ഇല്ലാതാക്കാനും സ്ത്രീ സമത്വം ഉറപ്പിക്കാനും സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി തുറന്നെതിര്‍ക്കാനുമായാണ് കാമ്പയിന്‍ നടത്തുന്നത്. ജൂലൈ 15ന് സ്‌നേഹഗാഥ പരിപാടിക്ക് തുടക്കം കുറിക്കും. യുവാക്കളും രക്ഷിതാക്കളുമുള്‍പ്പെടെ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും പരിപാടികള്‍. ഗ്രന്ഥശാലയില്‍ നിശ്ചിത ആളുകള്‍ പങ്കെടുക്കും. ബാക്കിയുള്ളവര്‍ ഓണ്‍ലൈനിലൂടെയും പരിപാടിയുടെ ഭാഗമാകും. സ്ത്രീ സുരക്ഷയ്ക്കായി അവരോടൊപ്പം പൊതു സമൂഹം ഉണ്ടെന്ന ആത്മവിശ്വാസം വളര്‍ത്തുന്നതായിരിക്കും  'സ്‌നേഹപഥം'  പരിപാടിയെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന്‍, സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു.

date