Skip to main content

എസ് ഇ സാമൂഹ്യ-സാമ്പത്തിക-ജാതി സർവേ : ഈസ് ഓഫ്  ലിവിംഗ് സർവേ ജൂലൈ 5 മുതൽ

 

ആലപ്പുഴ:കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ എസ് ഇ സാമൂഹ്യ-സാമ്പത്തിക-ജാതി സർവേ 2011 ലൂടെ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ഈസ് ഓഫ്  ലിവിംഗ് സർവേ നടത്തുന്നു.  ജനപ്രതിനിധികൾ, കുടുംബശ്രീ, ആർ ആർ ടി, ആശാവർക്കർ, അംഗൻവാടി വർക്കർ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സർവ്വേയുടെ വിവരശേഖരണത്തിനുള്ള ചുമതല വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കാണ്.  ഫീൽഡ് തല ജോലികൾ ജൂലൈ അഞ്ചിന് ആരംഭിച്ച് ജൂലൈ 20ന് പൂർത്തീകരിക്കുമെന്ന് ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

date