Skip to main content

*മന്ത്രി മുഹമ്മദ് റിയാസ് പൂക്കോട്  മേഖല സന്ദർശിച്ചു*

 

ടൂറിസം മേഖലയിലെ സമ്പൂർണ വാക്സിനേഷൻ പ്രവർത്തനത്തിന് തുടക്കമാകുന്ന വൈത്തിരി പൂക്കോട് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു.

ടൂറിസം മേഖലയിലെ കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വൈത്തിരി പൂക്കോട് ടൂറിസ്റ്റ് ടെസ്റ്റിനേഷൻ  ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.

 

ആരോഗ്യവകുപ്പുമായി ചേര്‍ന്ന്  ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന സംസ്ഥാനതല വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വൈത്തിരിയിലും മേപ്പാടിയിലുമാണ് നടപ്പിലാക്കുന്നത്. കേരള ടൂറിസത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വയനാട് ജില്ലയ്ക്ക് പ്രത്യേക പരിഗണനകൊടുക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം വൈത്തിരിയിലും മെപ്പാടിയിലും ആരംഭിക്കുന്നത്. രണ്ടാം ഘട്ടമായി മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല എന്നിവിടങ്ങളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കും. കേരളത്തെ ഒരു സുരക്ഷിത ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റി ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

 പൂക്കോട് തടാകത്തിലെ സന്ദര്‍ശനത്തില്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, വൈത്തിരി പഞ്ചായത്ത് പ്ഞ്ചായത്ത് പ്രസിഡന്റ് വി.എം വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാകുമാരി, യുവജന കമ്മീഷന്‍ അംഗം കെ റഫീഖ് എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

date