Skip to main content

കെ-ടെറ്റ്: അസൽ സർട്ടിഫിക്കറ്റ് പരിശോധന

ഡിസംബർ 2020 നും അതിന് മുമ്പുമായി കെ-ടെറ്റ് പരീക്ഷ വിജയിച്ച ഉദ്യോഗാർത്ഥികളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 6, 7 തീയ്യതികളിൽ രാവിലെ 10 ന് മീനങ്ങാടി ഗവ. എച്ച്.എസ്.എസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും, മാർക്ക് ഇളവിന് അർഹരായ ഉദ്യോഗാർത്ഥികൾ അവരുടെ ജാതി സർട്ടിഫിക്കറ്റ്, ഹാൾ ടിക്കറ്റ്, മാർക്ക് ലിസ്റ്റുകളുടെ അസൽ സർട്ടിഫിക്കറ്റ് അവയുടെ പകർപ്പ് എന്നിവ സഹിതമാണ് പരിശോധനയ്ക്ക് ഹാജരാകേണ്ടത്. ഡിസംബർ 2020 ന് പരീക്ഷ വിജയിച്ചവർ ജൂലൈ 6നും, ഡിസംബർ 2020 ന് മുമ്പ് പരീക്ഷ വിജയിച്ചവർ ജൂലൈ 7നുമാണ് ഹാജരാകേണ്ടത്. ഫോൺ: 04936 202264.

date