Skip to main content

നവീകരിച്ച കുളങ്ങൾ നാടിന് സമർപ്പിച്ചു

 

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് പി.എം.കെ.എസ്.വൈ. നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വടക്കേ കളിയ്ക്കൽ കുളം, താമരക്കുളം ഗുരുനന്ദൻകുളങ്ങര കുളം എന്നിവയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. രജനി നിർവഹിച്ചു.

പി.എം.കെ.എസ്.വൈ. 2020-21 നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി 8.14 ലക്ഷം രൂപ വകയിരുത്തിയാണ് വടക്കേ കളിക്കൽ കുളം നവീകരിച്ചത്. 14.98ലക്ഷം രൂപ വകയിരുത്തിയാണ് താമരക്കുളം ഗുരുനന്ദൻ കുളങ്ങര കുളത്തിൻറെ നവീകരണം പൂർത്തിയാക്കിയത്. പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ എട്ട് കുളങ്ങളാണ് നവീകരിക്കുന്നത്. ഇതിൽ രണ്ട് കുളങ്ങളാണ് നവീകരിച്ച് നാടിന് സമർപ്പിച്ചത്.

ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്. സിനു ഖാൻ, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി. വേണു, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ ദിൽഷാദ്, പഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.

date