Skip to main content

ക്ഷേത്രങ്ങള്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം 

 

 

ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ സാമ്പത്തികമായി പ്രയാസം നേരിടുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കാണ് ദേവസ്വം ധനസഹായം നല്‍കുന്നത്. അപേക്ഷാഫോമുകളും ധനസഹായം സംബന്ധിച്ച വിശദവിവരങ്ങളും www.guruvayoordevaswom.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 15ന് വൈകീട്ട് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അപൂര്‍ണമായതുമായ ഫോമുകള്‍ അയോഗ്യമായി കണക്കാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി ബ്രീജാകുമാരി അറിയിച്ചു.

date