Skip to main content

സബ് കളക്ടറായി  ഡി. ധർമലശ്രീ ചുമതലയേറ്റു 

 

ആലപ്പുഴ : ആലപ്പുഴ റവന്യൂ ഡിവിഷൻ സബ് കളക്ടറായി ഡി. ധർമലശ്രീ ചുമതലയേറ്റു. തമിഴ്നാട് സേലം സ്വദേശിനിയാണ്.  2019 ബാച്ചിലാണ് ഐ.എ.എസ്. നേടിയത്.  പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു. ആലപ്പുഴ സബ് കളക്ടർ ആയിരുന്ന എസ്. ഇലക്യ ആന്ധ്രപ്രദേശിലെ രാജമഹേന്ദ്രവാരം ജില്ലയിൽ സബ് കളക്ടറായി പോയ ഒഴിവിലേക്കാണ് ധർമലശ്രീ നിയമിതയായത്. എൽ.ആർ ഡെപ്യൂട്ടി കളക്ടർ എസ്. സന്തോഷ് കുമാർ, സീനിയർ സൂപ്രണ്ട് ബി. കവിത, ജൂനിയർ സൂപ്രണ്ട് പി. ഡി. സുധി എന്നിവർ ചേർന്ന് സബ് കളക്ടറെ സ്വീകരിച്ചു.

date