Skip to main content

തിരൂരങ്ങാടിയില്‍ കാര്‍ഷിക-ഭവന നിര്‍മാണ മേഖലയ്ക്ക് പരിഗണന നല്‍കി പദ്ധതികള്‍

കാര്‍ഷിക- ഭവന നിര്‍മാണ മേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കി തിരൂരങ്ങാടി നഗരസഭ പദ്ധതികള്‍. പുതിയ പദ്ധതികള്‍ക്ക് തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ആനുകൂല്യങ്ങള്‍ ജനങ്ങളിലത്തിക്കാനും  ഇതിനായി  അപേക്ഷ ക്ഷണിക്കാനും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നെല്‍കൃഷി (ജനറല്‍, വനിത, എസ്.സി) തെങ്ങിന് ജൈവ വളം, ഗ്രോബാഗ് വിതരണം, വാഴകൃഷി, മാനസിക ശാരീരിക  വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, മുട്ടക്കോഴി വിതരണം, തൊഴുത്ത് നിര്‍മാണം, കറ്റാര്‍വാഴ കൃഷി, വീട് വാസയോഗ്യമാക്കല്‍, വീടുകളില്‍ റിംഗ് കമ്പോസ്റ്റ്, എസ്.സി വീട് റിപ്പയര്‍, എസ്.സി വിവാഹ ധനസഹായം. എസ്.സി മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ്, ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍, കിഡ്‌നി മാറ്റിവെച്ചര്‍ക്കുള്ള മരുന്ന് വിതരണം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിക്കുക.  നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനമായി. യുവജന ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ്, ഭിന്നശേഷി പ്രിവിലേജ് കാര്‍ഡ്, ശൗചാലയ നിര്‍മാണം തുടങ്ങിയവക്കും ഉടന്‍ അപേക്ഷ ക്ഷണിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.  ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇ,പി ബാവ എം സുജിനി, വഹീദ ചെമ്പ, സെക്രട്ടറി സതീഷ്‌കുമാര്‍ സംസാരിച്ചു.

date