Skip to main content

സഹചാരി പദ്ധതി: പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

ഭിന്നശേഷിക്കാരായവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും പിന്തുണക്കുന്ന എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി യൂണിറ്റുകള്‍ക്ക് സഹചാരി പദ്ധതിയിലൂടെ നല്‍കുന്ന പുരസ്‌ക്കാരത്തിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.  
പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്ന യൂണിറ്റിനും ഇവര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ പോലുള്ള വിവിധ പരിപാടികള്‍ വഴി സഹായിക്കുന്ന എന്‍.സി.സി, എന്‍.എസ്.എസ്, എസ്.പി.സി യൂണിറ്റുകള്‍ക്കാണ് പുരസ്‌കാരം നല്‍കുക. വിദ്യാഭ്യാസ സ്ഥാപനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന യൂണിറ്റുകളുണ്ടെങ്കില്‍ അവയേയും പരിഗണിക്കും.  2020-21 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുക. ഒരു ജില്ലയിലെ മൂന്ന് യൂണിറ്റുകള്‍ക്ക് പുരസ്‌കാരം നല്‍കും.  10,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും ഉള്‍പ്പെടുന്നതായിരിക്കും       പുരസ്‌കാരം. യൂണിറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട് (ഫോട്ടോകള്‍ സഹിതം) സ്ഥാപന മേധാവിയുടെ ശുപാര്‍ശയോടുകൂടി ജൂലൈ 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷാഫോമും മറ്റുവിവരങ്ങളും swd.kerala.gov.inല്‍ ലഭിക്കും.

date