Skip to main content

കർഷക അവാർഡിന് അപേക്ഷിക്കാം

കൃഷി വകുപ്പിന്റെ 2020 വർഷത്തെ കർഷക അവാർഡിന് അപേക്ഷിക്കാം.  പച്ചക്കറി പദ്ധതിയിൽ മികച്ച വിദ്യാർഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച അധ്യാപകൻ, മികച്ച സ്ഥാപന മേധാവി, മികച്ച ക്ലസ്റ്റർ, മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച സ്വകാര്യമേഖലാ സ്ഥാപനം, മികച്ച കർഷകൻ, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി എന്നീ വിഭാഗങ്ങളിലും ജില്ലയിലെ മികച്ച ജൈവ കാർഷിക പഞ്ചായത്തിനും നെൽക്കതിർ, കർഷകോത്തമ, യുവ കർഷകൻ, യുവ കർഷക, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷക ജ്യോതി, കർഷക തിലകം, ശ്രമ ശക്തി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ ആറ്. കൂടുതൽ വിവരങ്ങൾക്ക് അതത് കൃഷി ഭവനുമായി ബന്ധപ്പെടണം.

date