Skip to main content

വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ

കാസർകോട് ജില്ലയിലെ വൺസ്റ്റോപ്പ് സെന്ററിൽ  സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐ ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ,സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്. നിയമ ബിരുദമോ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് സെന്റർ അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ തസ്തികകളിലേക്കും സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് തസ്തികയിലേക്കും ബിരുദവും കമ്പ്യൂട്ടർ ഐ ടി വിഷയങ്ങളിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഐ ടി സ്റ്റാഫ് തസ്തികയിലേക്കും  അപേക്ഷിക്കാം.  മൂന്നു വർഷം പ്യൂൺ, സഹായി തസ്തികയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മൾട്ടി പർപ്പസ് ഹെൽപ്പർ  തസ്തികയിലേക്കും മൂന്നു വർഷത്തിൽ കുറയാതെ സെക്യൂരിറ്റി തസ്തികയിൽ തൊഴിൽ പരിയമുള്ളവർക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്കും അപേക്ഷിക്കാം. 25 മുതൽ 40 വയസുവരെയുള്ള സ്ത്രീകളായിരിക്കണം അപേക്ഷകർ. സെന്റർ അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക്  സംസ്ഥാന ജില്ലാതലത്തിലുള്ള മെന്റൽ ഹെൽത്ത് സ്ഥാപനം/ ക്ലിനിക്കുകളിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 ന് വൈകീട്ട് അഞ്ചിനകം കാസർകോട് സിവിൽ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 04994 256266, 9446270127

date