Skip to main content

റോഡരികുകളിൽ വൃക്ഷതൈകൾ നട്ടു

സ്വാതന്ത്യ ദിനത്തിന്റെ 75-ാം വാർഷികത്തൊടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ പി എം ജി എസ് വൈ പ്രവൃത്തികൾ നടത്തുന്ന റോഡുകളുടെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. ബളാൽ പഞ്ചായത്തിൽ മാലോം റോഡരികിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്തിലെ എതിർത്തോട്-പാടി റോഡരികിൽ പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയയും മടിക്കൈ പഞ്ചായത്തിലെ ബങ്കളം- പച്ചക്കുണ്ട് റോഡരികിൽ  പഞ്ചായത്ത് പ്രസിഡന്റ്   എസ് പ്രീതയും മീഞ്ച പഞ്ചായത്തിലെ മീഞ്ച-ബദരിയ-ദേരമ്പല റോഡരികിൽ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ ഷെട്ടി, വൈസ് പ്രസിഡന്റ് ജയറാമ ബെല്ലൻ ഗുഡിയേൽ എന്നിവർ ചേർന്നും വൃക്ഷത്തൈകൾ നട്ടു. പരിപാടിയിൽ പി എ യു പ്രൊജക്ട് ഡയറക്ടർ കെ പ്രദീപ്, പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനീയർ പി പി രമേശൻ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വനംവകുപ്പ്, ദേശീയതൊഴിലുറപ്പ് പദ്ധതി ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

date