Skip to main content

കീഴൂർ തോണിയപകടം:  അടിയന്തിര ധനസഹായം ചൊവ്വാഴ്ച കൈമാറും

കീഴൂർ അഴിമുഖത്തുണ്ടായ തോണിയപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും  പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും ഫിഷറീസ് ക്ഷേമനിധി ബോർഡ് ജൂലൈ ആറിന് രാവിലെ 10.30 ന് അടിയന്തിര ധനസഹായം നൽകും. അപകടത്തിൽ മരിച്ച രണ്ട് പേരുടെ കുടുംബത്തിന് 10000 രൂപാ വീതവും ഒരാളുടെ കുടുംബത്തിന് 5000 രൂപയും പരിക്കേറ്റ നാല് പേർക്ക് 1000 രൂപ വീതവുമാണ് ധനസഹായം നൽകുക. മത്സ്യബോർഡ് ചെയർമാൻ, മത്സ്യ ബോർഡ് കണ്ണൂർ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടർ, ഫിഷറീസ് ഓഫീസർ, പഞ്ചായത്തംഗം എന്നിവർ അപകടത്തിൽപെട്ടവരുടെ വീടുകളിൽ നേരിട്ടെത്തി സഹായം കൈമാറും.

date