Skip to main content

ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

 

 

എളവള്ളി ഗ്രാമ പഞ്ചായത്തില്‍ എസ് സി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമസഭ തിരഞ്ഞെടുത്ത 11 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ നല്‍കിയത്. ബിരുദ വിദ്യാര്‍ത്ഥികളെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെയുമാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നതിനായി തിരഞ്ഞെടുത്തത്. ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എന്‍ ബി ജയ, കെ ഡി വിഷ്ണു, സുന്ദരന്‍ കരുമത്തില്‍, പി ജി സുബിദാസ്, പി എസ് മോളി എന്നിവര്‍ സംസാരിച്ചു.

 

date