Skip to main content

പാവറട്ടി പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു

 

പാവറട്ടി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ ഞാറ്റുവേലച്ചന്ത തുറന്നു. ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വഹിച്ചു. ഞാറ്റുവേലച്ചന്തയുടെ ഭാഗമായി വിവിധയിനം വിത്തുകള്‍, പച്ചക്കറി തൈകള്‍, ഫലവൃക്ഷ തൈകള്‍, ഫലപുഷ്പത്തൈകള്‍, കുരുമുളക് വള്ളി തുടങ്ങിയവ വിതരണം ചെയ്തു. ഇവയ്ക്ക് പുറമെ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസേനയുടെ ഭാഗമായി ഉല്‍പാദന ഉപാദികളായ ജൈവവളം, ജൈവ കീടനാശിനി, കുമ്മായം തുടങ്ങിയവയും കുടുംബശ്രീ - കര്‍ഷക ഉല്‍പ്പന്നങ്ങളായ തേന്‍, അച്ചാര്‍, കറിക്കൂട്ടുകള്‍ തുടങ്ങിയവയും വിതരണം ചെയ്തു. തുടര്‍ന്ന് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഒരു കോടി ഫല വൃക്ഷത്തൈകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കോടി ഫല വൃക്ഷത്തൈകളുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി നെല്ലി, പാഷന്‍ ഫ്രൂട്ട്, ശീതപ്പഴം തുടങ്ങിയ ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

 

പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ദു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം എം റെജീന, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാനയ ജോസഫ് ബെന്നി, സിബി ജോണ്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

date