Skip to main content

ഭാഗ്യക്കുറി : റദ്ദായ അംഗത്വം പുന:സ്ഥാപിക്കാം

 

കോവിഡ് പശ്ചാത്തലത്തില്‍ 2 വര്‍ഷ കാലയളവില്‍ അംശാദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായിപ്പോയവര്‍ക്ക് ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കുന്നതിന് അവസരം. 2019 ഏപ്രില്‍ മുതല്‍ അംശാദായ അടവ് മുടങ്ങിയത് മൂലം ആറു മാസത്തില്‍ അധികരിച്ച അംശാദായ കുടിശ്ശികയാല്‍ ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ടിട്ടുള്ളവര്‍ക്കാണ് 2021 ജൂലൈ 31 വരെയുള്ള ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരമുള്ളത്. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ലോട്ടറി ക്ഷേമനിധി ഓഫീസ് മുഖേനയാണ് റദ്ദായ അംഗത്വം പുനഃസ്ഥാപിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04872360490.

date