Skip to main content

കണ്ണൂർ ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ശല്യതന്ത്ര, രസശാസ്ത്ര & ഭൈഷജ്യകൽപ്പന, കൗമാരഭൃത്യ വകുപ്പുകളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഉദ്യോഗാർത്ഥികൾ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525/- രൂപ സമാഹ്യത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ശല്യതന്ത്ര വകുപ്പിലേക്ക് ഏഴിന് രാവിലെ 11 മണിക്കും രസശാസ്ത്ര & ഭൈഷജ്യകൽപ്പന വകുപ്പിലേക്ക് ജൂലൈ 13ന് രാവിലെ 11നും കൗമാരഭൃത്യ വകുപ്പിലേക്ക് 14ന് രാവിലെ 11നും വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
പി.എൻ.എക്സ് 2174/2021

date