Skip to main content

നെയ്യാറ്റിൻകര വെടിവെപ്പ് അനുസ്മരണം: വെബിനാർ എട്ടിന്

കായിക യുവജനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര വെടിവെപ്പ് അനുസ്മരണത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ എട്ടിന് രാവിലെ 11ന് നടക്കുന്ന വെബിനാറിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ: വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. സർവശിക്ഷാ അഭിയാൻ മുൻ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ: പി. മോഹൻകുമാർ സംബന്ധിക്കും. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി പി. ഗോപിനാഥൻനായരെ ആദരിക്കും.
പി.എൻ.എക്സ് 2175/2021

date