Skip to main content

വനം വകുപ്പുമായി ബന്ധപ്പെട്ട വൈദ്യുതി പദ്ധതികൾ: വൈദ്യുതി, വനം മന്ത്രിമാർ ചർച്ച നടത്തി

  വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം മുടങ്ങികിടക്കുന്ന ജലവൈദ്യുതപദ്ധതികൾ, വനഭൂമി ആവശ്യമുള്ള പ്രസരണ പദ്ധതികൾ, വനാന്തരങ്ങളിലുള്ള അറുപതോളം ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കുന്ന വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി.   വനം വകുപ്പിൽ നിന്നുമുള്ള എല്ലാ പരിശോധനകളും സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. മൂന്നാഴ്ചയ്ക്കകം ഇതിന്റെ പുരോഗതി വിലയിരുത്തും.
യോഗത്തിൽ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, കെ.എസ്.ഇ.ബി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ എൻ.എസ് പിള്ള, വനം വകുപ്പിലെയും കെ.എസ്.ഇ്.ബിയിലെയും ഉന്നത ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ് 2181/2021

date