Skip to main content

ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിട പൂര്‍ത്തീകരണം: അടിയന്തരമായി എസ്റ്റിമേറ്റ്  സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ 

പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടം പൂര്‍ത്തീകരണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയ എസ്റ്റിമേറ്റ് അടിയന്തരമായി പി.ഡബ്ല്യു.ഡി ബില്‍ഡിംഗ് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കെട്ടിടം പൂര്‍ത്തീകരണം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date