Skip to main content

ടെണ്ടർ 

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കൊടകര ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലെ ഉപയോഗത്തിനായി 2021-22 സാമ്പത്തിക വർഷത്തിലേക്ക്  ജീപ്പ്, കാർ എന്നി വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.
വാടകയ്ക്ക് നൽകുവാൻ ഉദ്ദേശിക്കുന്ന വാഹനം നല്ല കണ്ടീഷനുള്ളതും കാലപ്പഴക്കം ഏഴു വർഷത്തിൽ താഴെയുള്ളതും ആയിരിക്കണം. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയാണ് പ്രതിമാസ വാടക.

ഇന്ധനത്തിന്റെ ചിലവ്, വാഹനത്തിൻറെ മെയിൻന്റിനൻസ്, ഡ്രൈവറുടെ ശമ്പളം വാഹനത്തിൻ്റെ ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ ചെലവുകളും കരാറുകാർ വഹിക്കേണ്ടതാണ്. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി 19.07.2021 ഉച്ചയ്ക്ക് ഒരുമണി. വിലാസം - കൊടകര ശിശുവികസന പദ്ധതി ഓഫീസർ,
 കൊടകര ബ്ലോക്ക് പഞ്ചായത്തിന് സമീപം, പുതുക്കാട് പി ഒ -68030. ഫോൺ: 0480 2757593.

date