Skip to main content

മെഡിക്കൽ കോളേജിൽ കുട്ടികൾക്കുള്ള ക്ഷയരോഗ പരിശോധന തുടങ്ങി 

 

ദേശീയ ക്ഷയരോഗ നിർമാർജ്ജന യജ്ഞത്തിന്റെ ഭാഗമായി കുട്ടികളുടെ ശരീരത്തിലുള്ള ക്ഷയരോഗ അണുക്കളുടെ സാന്നിധ്യം കണ്ടെത്തുവാനുള്ള രക്തപരിശോധനയായ ഇഗ്ര ടെസ്റ്റ് ഗവ മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
 മുൻപ് ജില്ലാ ടി ബി സെന്ററിൽ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്.
ഇതിന്റെ ഭാഗമായി ജൂൺ 23 ന് ട്രയൽ റൺ നടത്തിയിരുന്നു. 22 സാംപിളുകൾ പരിശോധിച്ചതിൽ 8 പേർ പോസറ്റീവായി കണ്ടെത്തി.

പുതിയ പരിശോധന സംവിധാനത്തിന്റെ ഉദ്ഘാടനം  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലോല ദാസ് നിർവഹിച്ചു. ജില്ലാ ടി ബി ഓഫീസർ ഡോ സുജ അലോഷ്യസ്, ഡോ സജ്ഞീവ് നായർ, ഡോ തോമസ് ജോർജ്ജ്, ഡോ നിഷ എം ദാസ്, ഡോ ജാനകി മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

date