Skip to main content

മത്സ്യകര്‍ഷക ഉദ്പ്പാദന സംഘങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസംപദാ യോജന(പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള മത്സ്യ കര്‍ഷകര്‍, മത്സ്യകര്‍ഷക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ജൂലൈ 12 നകം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുകളിലോ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ 04742792850 നമ്പരിലോ ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ 04742795545 നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.1654/2021)
 

date