Skip to main content

കേന്ദ്ര സംഘം ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവരടങ്ങിയ കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറുമായി കലക്‌ട്രേറ്റില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടയിലെ കോവിഡ് കേസുകള്‍, മരണനിരക്ക്, രോഗവ്യാപന നിരക്ക്, ചികിത്സാ സജ്ജീകരണങ്ങള്‍, കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ ചികിത്സാ ക്രമീകരണങ്ങള്‍, ഐ.സി.യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍  കലക്ടര്‍ സംഘത്തെ ധരിപ്പിച്ചു.
മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാക്കിയ ചികിത്സാ സംവിധാനങ്ങള്‍, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സംരക്ഷിത കുടുംബ കൂട്ടായ്മ, മാനദണ്ഡ ലംഘനം തടയുന്നതിന് വേണ്ടി നടത്തുന്ന പരിശോധനകള്‍ എന്നിവയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍  ജില്ലയിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച അവതരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ എന്നിവരുമായും സംവദിച്ച ശേഷമാണ് സംഘം മടങ്ങിയത്. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജെ. മണികണ്ഠന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അനു, വാക്‌സിനേഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.ടിമ്മി ജോര്‍ജ്ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1661/2021)

date