Skip to main content

സ്‌ക്വാഡ് പരിശോധന: 29 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍  29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ആലപ്പാട്,  കെ.എസ്.പുരം, പ•ന  തേവലക്കര, തെക്കുംഭാഗം  മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ പിഴയീടാക്കി. 55 എണ്ണത്തിന് താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെട്ടിക്കവല, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 കേസുകളില്‍ പിഴയീടാക്കി. 102 എണ്ണത്തിന് താക്കീത് നല്‍കി.
കല്ലുവാതുക്കലില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് സിലീബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളില്‍ പിഴ ഈടാക്കി. എട്ടു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
മൈനാഗപ്പള്ളി, ശൂരനാട്  ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴയീടാക്കി. 25 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ എരൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പിടവൂര്‍, തലവൂര്‍, പിറവന്തൂര്‍, പുന്നല പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷിലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1662/2021)
 

date