Skip to main content

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകിറ്റുകള്‍ വിതരണം ചെയ്തു

സെക്കന്തരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റി (NIEPID), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മനശാസ്ത്ര വിഭാഗത്തിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ്  റീഹാബിലിറ്റേഷന്‍ പ്രോഗ്രാം (CDMRP), സമഗ്രശിക്ഷ കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനകിറ്റുകള്‍ (TLM Kit) വിതരണം ചെയ്തു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു എന്‍ഐഇപിഐഡി, സിഡിഎംആര്‍പി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ക്യാമ്പ് നടത്തിയാണ് പഠന സാമഗ്രികള്‍ വിതരണം ചെയ്തത്.  ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്ന് ദാരിദ്ര്യ രേഖക്ക് താഴെ ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന 84 കുട്ടികള്‍ക്കാണ് എട്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ വില വരുന്ന പഠന കിറ്റുകള്‍ വിതരണം ചെയ്തത്. കുട്ടികളുടെ പ്രായവ്യത്യാസമനുസരിച്ച് നാലുതരത്തിലുള്ള വ്യത്യസ്തമായ പഠന കിറ്റുകളാണ് വിതരണം ചെയ്തത്. പഠന കിറ്റിലെ വിവിധ പഠനോപകരണങ്ങളുടെ പ്രവര്‍ത്തന രീതികള്‍ സംബന്ധിച്ച് കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് സിഡിഎംആര്‍പി ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്ന് സിഡിഎംആര്‍പി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.പി.കെ റഹ്മുദ്ദിന്‍ അറിയിച്ചു. കേന്ദ്ര  സര്‍ക്കാരിന്റെ സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിലുള്ള എഡിഐപി (Assistance to Disabled Persons for the Purchase of Aids and Appliances) സ്‌കീമില്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളത്. തൊടുപുഴ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നത്തിയ കിറ്റ് വിതരണത്തിന് എസ്.എസ്.കെ ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍  ബിന്ദുമോള്‍ ഡി, ജില്ലാ പ്രോഗ്രാംഓഫീസര്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍, തൊടുപുഴ, കരിമണ്ണൂര്‍ ബി.ആര്‍.സികളിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date