Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈമറി/സെക്കന്‍ഡറി എയ്ഡ്

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പ്രൈമറി/സെക്കന്‍ഡറി എഡ്യുക്കേഷന്‍ എയ്ഡ് പദ്ധതി പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ വീതം അനുവദിച്ചതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്   സ്‌കൂള്‍ മേധാവികള്‍ പട്ടികജാതി വികസന ഓഫീസിലേക്ക് ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി യഥാസമയം അയക്കുകയും വിതരണം ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍മാര്‍ നിര്‍വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ രണ്ട് സെറ്റ് യൂണിഫോം, ബാഗ്, കുട, ചെരുപ്പ്, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പേന മറ്റ് അത്യാവശ്യ പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഇന്റര്‍നെറ്റ് ഡാറ്റ റീചാര്‍ജിനും തുക വിനിയോഗിക്കാം.

date