Skip to main content

മത്സ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുല പദ്ധതി: മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്ത് മത്സ്യക്കൃഷി വ്യാപകമാക്കുന്നതിനു വിപുലവും നൂതനവുമായ പദ്ധതി നടപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വെള്ളമുള്ള സ്ഥലങ്ങളിലെല്ലാം മത്സ്യക്കൃഷിക്കുള്ള സാധ്യതയാണു പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാർഡാമിലെ ഫിഷറീസ് ഹാച്ചറി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മത്സ്യക്കൃഷിക്ക് ആവശ്യമായ മീൻകുഞ്ഞുങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഹാച്ചറികളുടേയും ശേഷി വർധിപ്പിക്കും. ഇതിനൊപ്പം അലങ്കാര മത്സ്യക്കൃഷി വിപുലമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

സി.കെ. ഹരീന്ദ്രൻ എം.എൽ.എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മത്സ്യക്കൃഷിയും അലങ്കാര മത്സ്യക്കൃഷിയും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ചയും നടത്തി.

date