Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 05-07-2021

നഴ്‌സിംഗ് ട്രെയ്‌നര്‍ നിയമനം

കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന് കീഴില്‍ പുതിയതെരുവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍കേന്ദ്രയില്‍ നഴ്‌സിംഗ് ട്രെയ്‌നര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നഴ്‌സിംഗ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇമെയില്‍ kannurpmkk1@gmail.com. ഫോണ്‍. 9495063800.

ടെണ്ടര്‍ ക്ഷണിച്ചു

എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് സപ്തംബര്‍ ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 15 ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും. വിലാസം- എടക്കാട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ചക്കരക്കല്‍, മൗവ്വച്ചേരി പി ഒ. ഫോണ്‍. 0497 2852100.

date