Skip to main content

ലോക്ഡൗൺ നിർദ്ദേശ ലംഘനം: പരിശോധന കർശനമാക്കി പോലീസ്

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി പോലീസ്. കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഡി കാറ്റഗറിയിൽ പരിശോധന കർശനമാക്കിയതായി ജില്ലാ പോലീസ് മേധാവി പി ബി രാജീവ് അറിയിച്ചു. ഇവിടങ്ങളിൽ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ പ്രകാരം കേസെടുക്കും. അതിർത്തി പ്രദേശങ്ങൾ, കോളനികൾ, കച്ചവടസ്ഥാപനങ്ങൾ, ടൗണുകൾ, ജനങ്ങൾ കൂട്ടംകൂടാനിടയുള്ള സ്ഥലങ്ങൾ, സ്ഥാപനങ്ങൽ എന്നിവിടങ്ങളിൽ കരിശോധന ശക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പുമായി  സഹകരിച്ച് പൊതുജനങ്ങൾ മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും.
 

date