Skip to main content

പെരുന്തുരുത്ത്കരി പാടശേഖരത്തില്‍ വിത്ത് വിതച്ചു 

 

ആലപ്പുഴ: മുഹമ്മ ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്തരി പാടശേഖരത്തിലെ നെല്‍കൃഷിയുടെ വിത ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 40 ഏക്കറിലാണ് കൃഷി ചെയ്യുന്നത്. പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സമിതി ഭാരവാഹികള്‍ ശ്രദ്ധയില്‍പ്പെടുത്തിയ റോഡിന്റെ പൂര്‍ത്തീകരണം, ഇടത്തോടിന്റെ ശുചീകരണവും സൗന്ദര്യവല്‍ക്കരണവും, പമ്പ്, പമ്പ്ഹൗസ്, പെട്ടിയും പറയും തുടങ്ങിയ കാര്യങ്ങളില്‍ സമയ ബന്ധിതമായി പരിഹാരമുണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 

ചടങ്ങില്‍ മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ടി. റെജി, സ്ഥിരം സമിതി അധ്യക്ഷ എം. ചന്ദ്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, കൃഷി ഓഫീസര്‍ രാഖി അലക്‌സ്, പാടശേഖരം സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date