Skip to main content

തൈ വയ്ക്കുന്നതിന് ആനുകൂല്യം നല്‍കുന്നു

 

ആലപ്പുഴ: നാളികേര വികസന ബോര്‍ഡിന്റെ സഹായത്തോടെ രോഗ-കീട ബാധിത തെങ്ങുകള്‍ മുറിച്ചു മാറ്റി പകരം തൈ നടുന്ന പദ്ധതിക്ക് മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ തുടക്കമാകുന്നു. രോഗ -കീട ബാധയുള്ളതും ഉത്പാദന ക്ഷമത കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം തൈ വയ്ക്കുന്നതിനുള്ള പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന് കരം അടച്ച രസീതിന്റെ പകര്‍പ്പ് , ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2258544.

date