Skip to main content

നിരാലംബരെ സംരക്ഷിക്കാന്‍ തയ്യാറുള്ള സന്നദ്ധ സംഘടകള്‍ക്ക് അപേക്ഷിക്കാം

 

ആലപ്പുഴ: അനാരോഗ്യം ബാധിച്ച് നിരാശ്രയമായി തെരുവുകളില്‍ അലഞ്ഞുതിരിയുന്നവരും രോഗം ഭേദമായതിന് ശേഷവും ആരും സ്വീകരിക്കാനില്ലാതെ ആശുപത്രികളില്‍ കഴിയാന്‍ നിര്‍ബന്ധിതരായവര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നു. ഇത്തരം വിഭാഗത്തില്‍പ്പെട്ട നിരാലംബരെ ഏറ്റെടുത്ത് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരെഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ക്ക് ഗ്രാന്റ് നല്‍കും. വിശദവിവരത്തിന് ഫോണ്‍: 0477-2253870. 

date