Skip to main content

വെളിയനാട് കുടുംബശ്രീ വിപണന കേന്ദ്രം തുറന്നു

 

ആലപ്പുഴ: വെളിയനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സ് സംരംഭ യൂണിറ്റുകളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി വിപണന കേന്ദ്രം തുറന്നു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. സജീവ് ഉത്പ്പന്നം ഏറ്റുവാങ്ങി.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രമ്യ സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി. സജീവ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. വിനീഷ്, ആശാ മനോജ്, സിന്ധു സൂരജ്, പഞ്ചായത്തംഗങ്ങളായ സനില്‍ മൂലയില്‍, ജയിംസ് ജോസഫ്, സഞ്ജു ബിനോജ്, രാജേഷ് കുമാര്‍, അനു എബ്രഹാം, മെമ്പര്‍ സെക്രട്ടറി പ്രതിഭ എം. ഡേവിഡ്, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date