Skip to main content

ദേശീയ മത്‌സ്യ കർഷക ദിനം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ മത്‌സ്യ കർഷക ദിനാഘോഷം 10ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതം പറയും. ഫിഷറീസ് ഡയറക്ടർ സി.എ ലത റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാനത്തെ 141 കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി നടത്തും. ബ്ലോക്ക് തലത്തിൽ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കലും, നൂതന മത്സ്യകൃഷി രീതികളുടെ വിവരണങ്ങളും ഉണ്ടാകും. ബ്ലോക്ക് തലത്തിൽ എംഎൽഎ മാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ ആദരിക്കലും തദ്ദേശ സ്വയംഭരണ തലത്തിൽ 'അക്വാകൾച്ചർ റിസോഴ്സസ്' പുസ്തകത്തിന്റെ പ്രകാശനവും പൊതു കുളങ്ങളിലെ മത്സ്യക്കുഞ്ഞ് നിക്ഷേപവും നടക്കും.
പി.എൻ.എക്സ് 2238/2021
 

date