സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ് റജിസ്‌ട്രേഷന്‍ ജൂണ്‍ 15 വരെ
കേന്ദ്ര ശുചിത്വ മന്ത്രാലയം ആവിഷ്‌ക്കരിച്ച സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ് കരസ്ഥമാക്കുന്നതിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 15 വരെ നീട്ടി. ശുചിത്വ പ്രവര്‍ത്തങ്ങള്‍ക്ക് ചുരുങ്ങിയത് 100 മണിക്കൂര്‍ സമയം നീക്കിവെക്കാന്‍ സന്നദ്ധരായ യുവജനങ്ങള്‍ക്കും യൂത്ത് ക്ലബ് അംഗങ്ങള്‍ക്കും ഒറ്റക്കും അഞ്ചു മുതല്‍ പത്തു പേരടങ്ങുന്ന ടീമായും ജൂണ്‍ 15 നകം റജിസ്റ്റര്‍ ചെയ്യാം. യെശെ.ാ്യഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പേര്‍ റജിസ്റ്റര്‍ ചെയ്തതിനു ശേഷം നൂറ് മണിക്കൂര്‍ സമയത്തെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ് ലഭിക്കും.
സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ് പരിപാടിയുടെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തുന്ന യൂത്ത് ക്ലബ് ടീമിന് നെഹ്‌റു യുവ കേന്ദ്ര ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ പ്രതേക പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതാണ്. ജില്ലാതലത്തില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 30000, 20000, 10000 രൂപയുടെ ക്യാഷ് പ്രൈസും സംസ്ഥാനതലത്തില്‍ 50000, 30000, 20000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ യൂത്ത് വോളന്റീയര്‍മാരുമായോ നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0483-2734848.
- Log in to post comments