Skip to main content

കാർഷിക തൊഴിൽദാന പദ്ധതി; 38 പേർക്ക് പെന്‍ഷന് ശിപാർശ

ആലപ്പുഴ:  കാർഷിക വകുപ്പ് നടപ്പാക്കിയ ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം  അംഗങ്ങളായി 60 വയസ്സ് പൂർത്തീകരിച്ചവരുടെ പെൻഷൻ ലഭ്യമാക്കാനുള്ള പട്ടികയ്ക്ക് ജില്ലാ കളക്ടർ എ. അലക്സാണ്ടർ അധ്യക്ഷനായ ജില്ലാതല സമിതി അംഗീകാരം നൽകി. 38 അംഗങ്ങൾക്കാണ് പെന്‍ഷന് ശുപാർശ നൽകിയത്. 1995 ല്‍  ആരംഭിച്ച പദ്ധതിയിൽ അംഗത്വം എടുത്തവർക്കാണ് പെൻഷന് അർഹത. പ്രതിമാസം 1000 രൂപ പെൻഷനും 30000 രൂപ ഗ്രാറ്റുവിറ്റിയും ലഭിക്കും. യോഗത്തിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയേൽ, കേരള ബാങ്ക് സീനിയർ മാനേജർ എസ്. രാജേഷ്,  അസിസ്റ്റൻറ് രജിസ്ട്രാർ കെ.ഐ.അനിത, ഡയറി ഡെവലപ്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ അക്ബർ ഷാ എന്നിവർ യോഗത്തില്‍ സംബന്ധിച്ചു. 

date