നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ജൂൺ നാലിന്
ആലപ്പുഴ: നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ജൂൺ നാലിന് ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
(പി.എൻ.എ 1181/ 2018)
വിമുക്ത ഭടന്മാരുടെ മക്കൾക്ക്
വിദ്യാഭ്യാസ ഗ്രാന്റ്
ആലപ്പുഴ: വിമുക്ത ഭടന്മാരുടെ മക്കൾക്ക് കേന്ദ്രീയ സൈനിക ബോർഡിൽ നിന്നുള്ള വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷം ഒന്നാം ക്ലാസ് മുതൽ ബിരുദം, എം.എ, എം.കോം, എംസ.്‌സി ഇൻഡിഗ്രേറ്റഡ് വിജയിച്ചവർക്ക് കേന്ദ്രീയ സൈനിക ബോർഡ് വെബ്‌സൈറ്റ് (ksb.gov.in) വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും മിലട്ടറി രേഖകളുടെ അസലും ജില്ലാ സൈനികക്ഷേമ ഓഫീസിൽ പരിശോധനയ്്ക്കു സമർപ്പിക്കണം.
(പി.എൻ.എ 1182/ 2018)
റിലേഷൻ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ആലപ്പുഴ: രണ്ടാം ലോക മഹായുദ്ധ സേനാനികളുടെയും വിധവകളുടെയും ആശ്രിതയായി കഴിഞ്ഞിരുന്ന അവിവാഹിതയും പുനർവിവാഹം കഴിക്കാത്തതുമായ പെൺമക്കൾ പിതാവിന്റെ (വിമുക്ത് ഭടന്റെ) മിലട്ടറി സർവീസ് രേഖകളും, സൈനിക ക്ഷേമ വകുപ്പിൽ നിന്ന് ലഭിച്ച വിമുക്ത ഭട/വിധവാ തിരിച്ചറിയൽ കാർഡും വിമുക്ത ഭടന്റെ മകൾ ആണെന്ന് തെളിയിക്കുന്ന റിലേഷൻ ഷിപ്പ് സർട്ടിഫിക്കറ്റുമായി ജൂൺ എട്ടിന് ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0477 2245673.
(പി.എൻ.എ 1183/ 2018)
- Log in to post comments