Skip to main content

ഇഗ്‌നോ സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

  പോലീസ് ട്രെയിനിംഗ് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു . ക്രിമിനൽ ജസ്റ്റിസ് പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും അപേക്ഷിക്കാം. നിശ്ചിത  യോഗ്യതയുളളവർ www.ignou.ac.in    എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ   ignoucentreptc40035p@gmail.com    എന്ന ഇ -മെയിൽ വിലാസ ത്തിലും 9495768234, 7012439658 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.
പി.എൻ.എക്സ് 2271/2021

date